ജില്ലയില്‍ എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ലഹരി വിരുദ്ധപ്രവര്‍ത്തനങ്ങള്‍

കോളനികള്‍, സ്‌കൂള്‍, കോളേജ്,ഐ ടി ഐ , മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അങ്ങാടികള്‍ എന്നിവിടങ്ങളില്‍ ചിത്രപ്രദര്‍ശനം , CD പ്രദര്‍ശനം , ബോധവത്കരണ ക്ലാസ്സുകള്‍, വിളംബര ജാഥകള്‍,കുടുംബസംഗമങ്ങള്‍,ഗൃഹ സന്ദര്‍ശനങ്ങള്‍.

DYFI, SFI, YOUTH CONGRESS, KSU, MSF, SSF,YUVAMORCHA, ശാസ്ത്ര സാഹിത്യ പരിഷത്ത,നാട്ടുകൂട്ടങ്ങള്‍,ജനകീയ കൂട്ടായ്മകള്‍,കുടുംബശ്രീ യൂണിറ്റുകള്‍, അയല്‍ക്കൂട്ടങ്ങള്‍, അംഗനവാടികള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, യൂത്ത്ക്ലബുകള്‍,ഗ്രന്ഥശാലകള്‍, തൊഴിലാളി സംഘടനകള്‍ തുടങ്ങി സാമൂഹ്യനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ സഹകരിപ്പിച്ചുകൊണ്ട് നാട്ടിന്‍പുറത്തും നഗരപ്രദേശങ്ങളിലും നാല്ക്കവലകളിലും പൊതുവേദികളിലും ലഹരിക്കെതിരെയുള്ള സിനിമ പ്രദര്‍ശനങ്ങളും എക്‌സിബിഷനുകളും ക്ലാസ്സുകളും.

വിദ്യാര്‍ത്ഥികളില്‍ ലഹരിക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി കവിത ചൊല്ലല്‍, ക്വിസ്, ചിത്ര രചന,ഉപന്യാസം,കളികള്‍,നാടന്‍ പാട്ടുകള്‍,നൃത്തനൃത്ത്യങ്ങള്‍, ലഘുനാടകങ്ങള്‍,പരിശീലന ക്ലാസ്സുകള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി അസോസിയേഷന്‍ സ്വന്തം ചെലവില്‍ തയ്യാറാക്കിയ ബോര്‍ഡ് ,ബാനര്‍, ഡിജിറ്റല്‍ ചിത്രങ്ങള്‍,സിഡികള്‍ എന്നിവയുടെ വന്‍ശേഖരം.

ലഹരിയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്നവരെ കണ്ടെത്തുന്നതിനായി കോളനികളിലും ഗ്രാമങ്ങളിലും സര്‍വ്വേയും അനുബന്ധപ്രവര്‍ത്തനങ്ങളും.

ലഹരിയില്‍ നിന്ന് മോചനം തേടുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചികിത്സാസഹായങ്ങളുമടങ്ങിയ കര്‍മ്മ പദ്ധതികള്‍.

മലപ്പുറം ജില്ലാഎക്‌സൈസ് അസോസിയേഷനൊപ്പം ചേര്‍ന്ന് നാട്ടില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരും ഇത്തരം പ്രവര്‍ത്തനങ്ങക്കായി പുത്തന്‍ ആശയങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കാന്‍ ആഗ്രഹിക്കുന്നവുരും 9447701622 എന്ന നമ്പറില്‍ ബന്ധപ്പെടുക.