സ്‌നേഹമന്ദിരത്തില്‍ ഒരു ദിനം

കെഎസ്ഇഎസ്എ മലപ്പുറം ജില്ലാകമ്മറ്റി തവനുര്‍ വൃദ്ധസദനത്തില്‍ സംഘടിപ്പിച്ച സ്‌നേഹമന്ദിരത്തില്‍ ഒരു ദിനം എന്ന പരിപാടി എറെ ഹൃദ്യമായ അനുഭവമാണ് ജീവനക്കാര്‍ക്ക് സമ്മാനിച്ചത്.

ആഗസ്റ്റ് ഇരുപതിന് നടന്ന ഈ പരിപാടി മലപ്പുറം ഡെപ്യുട്ടി എക്‌സൈസ് കമ്മീഷണര്‍ ശ്രീ ടിവി റാഫേല്‍ ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ വൃദ്ധമന്ദിരവും പരിസരവും ശുചീകരിച്ചു.

തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ സംഗീതപരിപാടി സദനത്തിലെ അന്തേവാസികള്‍ ഏറെ സന്തോഷത്തോടെയാണ് ശ്രവിച്ചത്. അന്തേവാസികള്‍ക്ക് വസ്ത്രവിതരണവും നടത്തി.

ചിത്രങ്ങളിലൂടെ