കലാ കായികമേളയില്‍ ചരിത്രം കുറിച്ച് മലപ്പുറം

 കണ്ണുരില്‍ വെച്ച് നടന്ന 14ാമത് കാലാകായികമേളയില്‍ ചരിത്രവിജയം നേടി മലപ്പുറം ജില്ല.

14-മത് സംസ്ഥാന എക്സൈസ് കലാകായിക മേള 2016 നവം: 21, 22, 23 തീയതികളിലായി കണ്ണൂരിൽ നടന്നു.കണ്ണൂർ പോലീസ്  മൈതാനം.തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയം, താവക്കര ഇൻഡോർ സ്‌റ്റേഡിയം, മുനിസിപ്പൽ സ്പോർട്സ് സ്കൂൾ, സ്പോർട്സ് കൗൺസിൽ ഹാൾ എന്നിവിടങ്ങളിൽ സ്പോർട്സ് ഗെയിംസ് മത്സരങ്ങളും, ജൂബിലി ഹാൾ, ടൗൺ ബാങ്ക് ഓഡിറ്റോറിയം, കൃഷ്ണമണ്ഡപം, സ്പോർട്സ് കൗൺസിൽ ഹാൾ എന്നിവേദികളിൽ കലാമത്സരങ്ങളും നടന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
കലാമത്സരങ്ങളിൽ 58 പോയിന്റുകൾ വീതം നേടി മലപ്പുറം, പാലക്കാട്, കണ്ണൂർ ജില്ലകൾ സംയുക്ത ചാമ്പ്യൻമാരായി.കായിക മത്സരത്തിൽ 226 പോയിന്റ് നേടി ഏർണാകുളം ഒന്നാമതും 217 പോയിന്റ് നേടി തൃശ്ശൂർ രണ്ടം സ്ഥാനത്തുമെത്തി. സമാപന സമ്മേളനം ജി. പഞ്ചായത്ത് വൈ.സ്പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.

മലപ്പുറത്തിന്റെ കുതിപ്പ്‌

കാലാവിഭാഗത്തിലാണ് ജില്ല ഓവറോള്‍ കിരീടം പാലക്കാടിനും, കണ്ണുരിനൊപ്പം പങ്കുവെച്ചത്. കുടാതെ കായികവിഭാഗത്തില്‍ വന്‍കുതിപ്പ് നടത്തി എറണാകുളത്തിനും തൃശ്ശുരിനും തൊട്ടുപിറകിലായി മുന്നാംസ്ഥാനവും കരസ്ഥമാക്കി.
ജനറല്‍ വിഭാഗത്തില്‍ വ്യക്തിഗതചാമ്പ്യനായ കെകെ ഗോപിനാഥ്, കാലപ്രതിഭാ പട്ടം നേടിയ ബി. ഹരികുമാര്‍, വ്യക്തിഗത പട്ടത്തിന് തൊട്ടടുത്തെത്തിയ എക്‌സൈസിന്റെ അഭിമാനതാരം പിസി സുനില്‍കുമാര്‍, കാലാവിഭാഗത്തിലും കായികവിഭാഗത്തിലും ഒരേപോലെ തിളങ്ങിയ പി.ബിജു, ബാബുരാജ്.കെ.ടി, കായികവിനോദത്തിന്റെ ഉയര്‍ന്ന മാനവികമുഖമുയര്‍ത്തിപ്പിടിച്ച എംപി മുഹമ്മദലി, മനോജ്കുമാര്‍, റിലേടീമംഗങ്ങള്‍, കലാകിരീടത്തിലേക്ക് നടന്നുകയറാന്‍ വിലപ്പെട്ട 16 പോയന്റ് നേടിത്തന്ന ഒപ്പന, തിരുവാതിര ടീമംഗങ്ങള്‍ തുടങ്ങി മത്സരങ്ങളില്‍ പങ്കെടുത്തും, പ്രോത്സാഹനം നല്‍കിയും ആവേശത്തിരയിളക്കിയ സംഘടനാപ്രവര്‍ത്തകര്‍ എന്നവര്‍ക്ക് അര്‍ഹതപ്പെട്ട വിജയം തന്നെയാണ് മലപ്പുറം ഇത്തവണ നേടിയെടുത്തത്.