യാത്രയയപ്പ് സമ്മേളനവും, മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍ നേടിയവരെ ആദരിക്കലും

ഫെബ്രുവരി 28ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന സംഘടനയുടെ മുന്‍ ജില്ലാ വൈസ്പ്രസിഡന്റും കാളികാവ് റെയിഞ്ചിലെ അസിസ്റ്റന്റ് എകസൈസ് ഇന്‍സ്‌പെകടര്‍(ഗ്രേഡ്) ടിവി മധുസൂദനന് സംഘടന മലപ്പുറം എക്‌സൈസ് ഭവനില്‍ വെച്ച് സമുചിതമായ യാത്രയയപ്പ് നല്‍കി.

ചടങ്ങില്‍ ഈ വര്‍ഷത്തെ മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡല്‍ നേടിയ ജില്ലയിലെ കാളികാവ് എക്‌സൈസ് ഇന്‍സ്‌പെകര്‍ കെടി സജിമോന്‍, പ്രവന്റീവ് ഓഫീസര്‍ കെടി ഷിജുമോന്‍, ഡ്രൈവര്‍ കെ. ഗണേശന്‍ എന്നിവരെയും ആദരിച്ചു.