വെല്‍ഫെയര്‍ ഫണ്ട് ജില്ലാതല ഉദ്ഘാടനവും, യാത്രയയപ്പും

 

മാര്‍ച്ച് 31 ന് സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന നിലമ്പുര്‍ എക്‌സൈസ് റെയിഞ്ച് ഓഫീസിലെ അസി.എക്‌സൈസ് ഇന്‍സ്‌പെകടര്‍ ശ്രീ പിഎസ് വിജയന് സംഘടന മാര്‍ച്ച് 27ന് സമുചിതമായ യാത്രയയപ്പ് നല്‍കി ചടങ്ങ് ഗായകനായ വിടി മുരളി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ജില്ലാതലത്തില്‍ സ്വരൂപിക്കുന്ന വെല്‍ഫെയര്‍ ഫണ്ടിനുള്ള ആദ്യതുക എറ്റുവാങ്ങുന്ന ചടങ്ങും നടന്നു. ഫണ്ടിലേക്ക് ആദ്യസംഭാവന നല്‍കിയത് ജില്ലാ കമ്മറ്റിയംഗ വി മായിന്‍കുട്ടിയാണ്.